Priest, nun convicted in Sister Abhaya case, Convicts reaction
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയയ്ക്ക് നീതി. അഭയ കൊലക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞിരിക്കുകയാണ്. വിധി കേള്‍ക്കാന്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. കുറ്റക്കാരാണെന്നുളള വിധി കോടതി മുറിയില്‍ വെച്ച് സിസ്റ്റര്‍ സെഫി കേട്ടത് പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു. അതേസമയം തോമസ് കോട്ടൂര്‍ ഭാവവ്യത്യാസം കൂടാതെ തന്നെ വിധി കേട്ടു